X

‘ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത, മരിക്കാത്ത, സുന്ദര നിമിഷങ്ങള്‍ ലിനി’;വിവാഹ വാര്‍ഷികാശംസകളുമായി ഭര്‍ത്താവ്

ഇന്ന് നീ മാലാഖയാണ്‌.. എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം.. നീ കൂടെ തന്നെ ഉണ്ട്‌

നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് സ്വയം മരണം ഏറ്റുവാങ്ങിയ ലിനിക്ക് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ഭര്‍ത്താവ് സജീഷ് പുത്തൂര്‍. ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സജീഷ് തന്റെ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.

‘ഓര്‍മ്മയില്‍ ഒരിക്കലും മറക്കാത്ത, മരിക്കാത്ത, സുന്ദര നിമിഷങ്ങള്‍ ലിനി.. എവിടെയും നിന്റെ ചിരിച്ച മുഖങ്ങള്‍ മാത്രം. നീ കൂടെ തന്നെ ഉണ്ട്. നിന്റെ ജീവിതം ഒരുപാട് പേരെ സ്പര്‍ശിച്ചുവെന്നും നിന്റെ മരണത്താല്‍ ഒരുപാട് പേരുടെ ജീവിതം മാറിയെന്നും സജീഷ് പറയുന്നു. കുറിപ്പിനൊപ്പം ഇരുവരുടെയും കല്ല്യാണ ചിത്രവും ലിനിയുമായുള്ള സുന്ദര ഓര്‍മ്മകളുടെ ചിത്രങ്ങള്‍ സജീഷ് പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

‘എഴാം വിവാഹ വാർഷിക ദിനമാണിന്ന്
ഓർമ്മയിൽ ഒരിക്കലും മറക്കാത്ത
മരിക്കാത്ത
സുന്ദര നിമിഷങ്ങൾ
ലിനി…
ഇന്ന് നീ മാലാഖയാണ്‌
എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം
നീ കൂടെ തന്നെ ഉണ്ട്‌
എന്നത്തെയും പോലെ നിനക്ക്‌ എന്റെ
വിവാഹ വാർഷികാശംസകൾ
ഉമ്മ….. ഉമ്മ…..

” In your Life
You touched so many
In your death
Many lives were changed”

Miss u……’ 

 

Read More : റാഫേല്‍ ഇടപാട് വിഷയമായ പുസ്തകം പിടിച്ചെടുത്ത് തമിഴ്നാട് ഇലക്ഷൻ സ്ക്വാഡ്; നിർദേശം നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”