‘ പ്രണയിക്കുന്നതും , പ്രണയത്തിലാകുന്നതുമാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം, എങ്കില്‍ നമ്മളും പ്രണയിക്കപ്പെടും ” സംവിധായകൻ വിഘ്നേഷ് ശിവൻ പ്രണയദിനത്തില്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിങ്ങനെയായിരുന്നു. കൂടെ തെന്നിന്ത്യന്‍ താര റാണി നയൻ താരയും. ഈ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രണയവും, ചുവന്ന റോസാപ്പൂക്കളും, നന്ദി തങ്കമേ എന്ന് എഴുതിയാണ് നയന്‍താര നല്കിയ റോസാപ്പൂക്കളുടെ ചിത്രങ്ങള്‍ വിഘ്നേഷ് തന്റെ ഇന്‍സ്റ്റാ സ്റ്റോറിയാക്കിയിട്ടുള്ളത്.
തന്റെ കാമുകിയും നായികയുമായ നയൻതാരയുടെ പിതിയ ചിത്രം വിഘ്നേഷ് ശിവൻ നിർമ്മിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിറകെയാണ് പ്രണയ ദിനത്തിൽ പുതിയ ഫോട്ടോ പുറത്തുവിടുന്നത്. അവൾ എന്ന ചിത്രത്തിനു ശേഷം മിലിന്ദ് റാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ നിർമ്മിക്കുക. ഇതിലൂടെ ഇൻഡസ്ട്രിയിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ് വിഘ്നേഷ്.
നയന്‍താര-വിഘ്നേഷ് ബന്ധത്തെ കുറിച്ചു വര്‍ഷങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ബന്ധത്തെകുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. 2015-ല്‍ പുറത്തിറങ്ങിയ നാന് റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.
മുന്‍പ് എയര്‍ ഹോക്കി കളിച്ച് ഒഴിവു സമയം ആഘോഷിക്കുന്ന നയന്‍താരയുടെയും വിഘ്നേഷിന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കളിയില്‍ വിജയിച്ചതിന്റെ സന്തോഷത്തില്‍ തനിക്ക് സ്വയം കൈയ്യടിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് വിഘ്നേഷ് പങ്കു വെച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിഘ്നേഷ് തന്റെ ഇന്‍സ്റ്റാ ഗ്രാം പേജിലൂടെ പങ്കു വെയ്ക്കാറുണ്ട്.
This post was last modified on February 17, 2019 4:17 pm