X

ബൈക്കിൽ എത്രപേർക്ക് സഞ്ചരിക്കാം; ഒരു കോഴി, രണ്ട് നായ, ഏഴ് മനുഷ്യർ

മോട്ടോർ വാഹന ഭേദഗതി നിയമമാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നിയമ ലംഘനത്തിന് വലിയ പിഴയൊടുക്കേണ്ടി വരുമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ബൈക്കിൽ രണ്ട് പേർ കൂടുതൽ സഞ്ചരിച്ചാൽ ഉൾപ്പെടെ വലിയ വർധനവാണ് വന്നിട്ടുള്ളത്. എന്നാൽ ഇതിന് പിന്നാലെ നവ മാധ്യമങ്ങളിൽ പ്രരിക്കുന്ന വീഡിയോ ശ്രദ്ധേയമാവുകയാണ്.

ഒരു ബൈക്കില്‍ ഏഴു പേര്‍. ഒരും കുടുംബ ഒന്നാകെയാത്ര ചെയ്യുകയാണ്. മനുഷ്യർ മാത്രമല്ല, രണ്ടു നായയും ഒരു കോഴിയും രണ്ടു മുതിർന്നവരും 5 കുട്ടികളും അടങ്ങുന്ന സംഘമാണ് ഹൈവേയിലൂടെ അതിവേഗം യാത്രചെയ്യുന്നത്. ഇതിനെല്ലാം പുറമെ ലഗേജും.

ഇന്ത്യയിൽ മാത്രം നടക്കുന്ന സംഭവം എന്നണ് വിഡിയോക്കൊപ്പം നൽകുന്ന കുറിപ്പ്. സാഹസിക യാത്ര എന്നതിനപ്പുറം അപകടയാത്ര എന്ന് തന്നെ വിശേഷിപ്പിക്കുന്നതാവും ഇതിന് ഉചിതം. കാരണം വാഹനം ഓടിക്കുന്ന ആൾ ഹെൽമെറ്റും ധരിച്ചിട്ടില്ല. എന്നാൽ എവിടെയാണിതെന്ന് വ്യക്തമല്ല. തെലങ്കാനയില്‍ ഒരു ഓട്ടോറിക്ഷയില്‍ 24 പേര്‍ സഞ്ചരിക്കുന്ന കാഴ്ചയെത്തിയതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ.

This post was last modified on September 2, 2019 3:44 pm