X

അവൻ വളർന്നതിങ്ങനെ, അന്തരിച്ച മകന്റെ ഓർമ്മകള്‍ പങ്കുവച്ച് ഷാർജ ഭരണാധികാരി

“പ്രിയപ്പെട്ട ഖാസിമി നീ സമാധാനത്തോടെ വിശ്രമിക്കു, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും” ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച ഷാർജ രാജകുമാരന്റെ അർധ സഹോദരി ബോഡോർ അൽ ഖാസിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത കുറിപ്പിങ്ങനെയാണ്. ഇതിന് പിന്നാലെ ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മകന്റെ ഓർമ്മകള്‍ പങ്കുവയ്ക്കുകയാണ്.

അടിക്കുറിപ്പുകളില്ലാതെ മമകന്റെ വളർച്ചാഘട്ടത്തിലെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകളും വീഡിയോകളുമാണ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കുവച്ചത്. 510,000 അധികം ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന ഷെയ്ഖ് സുൽത്താന്റെ പോസ്റ്റുകൾ ഇതിനോടകം നിരവധി പേരാണ് പങ്കുലവച്ചിട്ടുള്ളത്. പിഞ്ചുകുഞ്ഞായിരുന്ന കാലം മുതൽ യൗവ്വനം വരെയുള്ള ചിത്രങ്ങളാണ് സുൽത്താൻ പോസ്റ്റ് ചെയ്തതിൽ ഭൂരിഭാഗവും.

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി ജുലൈ ഒന്നിനാണ് മരണമടഞ്ഞത്. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഖാസിമിയുടേത്. ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായിരുന്നു അദ്ദേഹം. ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനായ അദ്ദേഹം സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലിൽ വസ്ത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങളും നേടി.

Related Post
Leave a Comment