X

‘പറക്കാന്‍ എനിക്ക് ചിറകുകള്‍ നല്‍കിയത് അമ്മ’; മാതൃദിനത്തില്‍ അമ്മയെ കുറിച്ച് സ്മൃതി ഇറാനി

അമ്മയുടെ ചിത്രത്തിലെ ബോര്‍ഡില്‍ കാണുന്നത് അവരുടെ ഡോക്ടര്‍മാരുടെ നമ്പറുകളാണ്

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മാതൃ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് അമ്മ തന്റെ വിജയത്തിന് പ്രചോദനമായെന്ന കുറിപ്പ് സ്മൃതി പങ്കുവെച്ചത്. ‘സ്വാശ്രയയാണ്. അസൗകര്യങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്വതന്ത്രയായി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണ് അമ്മ തീരുമാനിച്ചത്. എല്ലാ അമ്മമാര്‍ക്കും ഒരു പ്രത്യേക ശക്തിയുണ്ട്. എനിക്ക് പറക്കാന്‍ ചിറകുകളും എന്തെങ്കിലും പറ്റിയാല്‍ കൂടെ താന്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്‍കി’  എന്നാണ്‌ സ്മൃതിയുടെ പോസ്റ്റ്. അമ്മയുടെ ചിത്രത്തിലെ ബോര്‍ഡില്‍ കാണുന്നത് അവരുടെ ഡോക്ടര്‍മാരുടെ നമ്പറുകളാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അവരെ വിളിക്കണമെന്നാണ് അമ്മയുടെ നിര്‍ദ്ദേശം. എന്തുകൊണ്ടു ആ പട്ടികയില്‍ മക്കളുടെ നമ്പറില്ല എന്ന ചോദ്യത്തിന് അമ്മയുടെ മറുപടി മക്കളുടെ ആ പട്ടികയില്‍ അമ്മയുടെ പേര് ചേര്‍ത്തോളൂ എന്നാണെന്നും സ്മൃതി ഇറാനി പറയുന്നു. ഒപ്പം എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേരുന്നെന്നും കുറിപ്പില്‍ പറയുന്നു.

Read More : കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി പറയുന്നത് ആശങ്കയുടെ ലക്ഷണമോ? അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുന്ന ബിജെപിയുടെ സംശയങ്ങള്‍

This post was last modified on May 12, 2019 4:17 pm