X

“വിലങ്ങിട്ടു നില്‍ക്കുന്നത് ഞാന്‍ തന്നെ, എന്നാല്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ല”; അറസ്റ്റ് വാര്‍ത്തയോട് പ്രതികരിച്ച് സൊനാക്ഷി സിന്‍ഹ

വീഡിയോയില്‍ സൊനാക്ഷി എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്നും ഞാന്‍ ആരാണെന്നറിയാമൊ എന്നുമെല്ലാം ഉറക്കെ ചോദിക്കുന്നത് കേള്‍ക്കാം.

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സൊനാക്ഷി അറസ്റ്റിലാവുന്ന വീഡിയോടൊപ്പം തന്നെ ‘സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍’ എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വൈറലയിരിക്കുകയാണ്.

സ്വനാക്ഷിയെ അറസ്റ്റു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമല്ല. എന്നാല്‍ വീഡിയോയില്‍ സൊനാക്ഷി എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്നും ഞാന്‍ ആരാണെന്നറിയാമൊ എന്നുമെല്ലാം ഉറക്കെ ചോദിക്കുന്നത് കേള്‍ക്കാം.

ഇത് പ്രൊമോഷണല്‍ വീഡിയോയാണെന്നും കരുതപ്പെടുന്നു. വീഡിയോ വൈറലായതോടെ വീഡിയോയില്‍ ഉള്ളത് താന്‍ തന്നെ എന്നു പറഞ്ഞ് സൊനാക്ഷി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയില്‍ ഉള്ളത് താനാണെന്നും എന്നാല്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമായിരുന്നു സൊനാക്ഷിയുടെ പ്രതികരണം.

Read More : സുപ്രിയയുടെ നിര്‍ബന്ധപ്രകാരമാണോ ഇത്?: മോഹൻലാലിന് പിന്നാലെ പാട്ടുമായി പൃഥ്വിയും; ഏറ്റെടുത്ത് ആരാധകർ

This post was last modified on August 7, 2019 8:28 am