X

‘മിഖ്ദാദ് കസ്തൂരിയെ രജിസ്റ്റര്‍ വിവാഹം കഴിക്കുന്നു’, പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കാന്‍ സഹായിക്കണമെന്ന് പ്രചാരണം; ഞാന്‍ അറിയിച്ചാല്‍ മതിയോ എന്ന് വരന്‍

ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്‌സ്ആപ്പിലും മറ്റും ചിലര്‍ ഇതിനെ ഏറ്റുപിടിക്കുകയായിരുന്നു.

‘ദയവായി അറിയുന്നവര്‍… ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’ എന്ന തലക്കെട്ടോട് കൂടി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം കുറച്ചുദിവസങ്ങളായി ഫേസ്ബുക്ക് അടക്കമുള്ള ,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുകയാണ്. മിഖ്ദാദ് എന്ന യുവാവിന്റെയും കസ്തൂരിയെന്ന യുവതിയുടെയും രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്‌സ്ആപ്പിലും മറ്റും ചിലര്‍ ഇതിനെ ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’ എന്നാണ് മിഖ്ദാദ് ചോദിക്കുന്നത്.

രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറയുന്നു. ബെജു പൊതുവായുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിഖ്ദാദിന്റെ ഈ മറുപടി.

മിഖ്ദാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ അറിയിച്ചാല്‍ മതിയ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും

ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?

Read More : കനത്ത മഴയില്‍ മുങ്ങി മഹാരാഷ്ട്ര; കുത്തൊഴുക്കില്‍ ജീവനുവേണ്ടി മല്ലടിക്കുന്ന കന്നുകാലികള്‍-വീഡിയോ

This post was last modified on August 4, 2019 11:59 am