സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് തുടരുന്ന നിരാഹാര സമരത്തോട് സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ച് കെഎസ്.യു സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിനെ വിമർശിച്ച് എംഎസ്എഫ്. യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടും സംഘടനകളും സമരമുഖത്ത് സജീവമായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കെഎസ്‍യു ഇന്ന് നടത്താൻ പ്രഖ്യാപിച്ച പഠിപ്പുമുടക്കിനെതിരെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ്, വൈസ് പ്രസിഡന്റ് ഷബീർ ഷാജഹാൻ ഉൾപ്പടെയുള്ളവരാണ് പരസ്യമായി രംഗത്തുവന്നത്.
അർധരാത്രിയിൽ പ്രഖ്യാപിക്കുന്ന പഠിപ്പുമുടക്ക് സമരങ്ങളോട് യോജിപ്പില്ല. വിദ്യാർഥികളുടെ പഠനം മുടക്കിയല്ല സംഘടനകൾ മേൽവിലാസം സൃഷ്ടിക്കേണ്ടതെന്നും എം.പി നവാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇനിയും അനുവദിച്ച് കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാർത്ഥമായ പോരാട്ടമാണ് അനിവാര്യം. അല്ലാതെ പാർലമെന്റ് മോഹങ്ങൾ പൂവണിയുവാനുള്ള പൊറാട്ട് നാടകങ്ങളല്ല വേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പിഎസ് സി, സർവ്വകലാശാല പരീക്ഷകളിലെ ക്രമക്കേട് എന്നിവയിൽ സിബിഐ അന്വേഷണം വേണമെന്നാണ് കെഎസ് യു നടത്തുന്ന നിരാഹാര സമരത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഷെബീർ ഷാജഹാന്റെ പോലസ്റ്റിന്റെ പൂർണരൂപം..
മിന്നൽ പഠിപ്പു മുടക്കൽ സമരങ്ങളോട് വിയോജിപ്പ്…
സ്വന്തം സംഘടനയുടെ വളർച്ച മാത്രം ലക്ഷ്യമാക്കുന്ന
പഠിപ്പു മുടക്കൽ സമരങ്ങൾ വിദ്യാർത്ഥി സംഘടനകൾ
ഉപേക്ഷിക്കേണ്ടതാണ്. നിലവിൽ കേരളത്തിലെ കലാലയ രാഷ്ട്രീയം അപകടകരവും ഉത്തര കടലാസുകൾ sfi ക്കാരുടെ വീടുകളിൽ കണ്ടെത്തിയത് അങ്ങേയറ്റത്തെ കെടു കാര്യസ്ഥതയുമാണ്. ഇതിനെതിരെ വിദ്യാർത്ഥികളുടെ
യോജിച്ച പ്രക്ഷോഭങ്ങൾ അനിവാര്യമായി
വന്നിരിക്കുകയാണ്.ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാൻ.
കാലങ്ങളായി ക്യാമ്പസ്സുകളിൽ എസ്.എഫ്.ഐ ഇതര
വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നേരിടുന്ന ആക്രമണവും നീതിനിഷേധവും എസ്.എഫ്.ഐ യെ നെഞ്ചിലേറ്റിയ വിദ്യാർത്ഥികളിലേയ്ക്ക് കൂടി പടരുകയാണ്.ഇനിയും
അനുവദിച്ച് കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാർത്ഥമായ പോരാട്ടമാണ് അനിവാര്യം.
അല്ലാതെ പാർലിമെന്റ് മോഹങ്ങൾ പൂവണിയുവാനുള്ള
പൊറാട്ട് നാടകങ്ങളല്ല.അങ്ങനെയുള്ള ഒറ്റയാൾ കാട്ടി കൂട്ടലുകളോട് സമരസപ്പെടാനും പിന്തുണനൽകാനും
തൽക്കാലം സമയവും സൗകര്യവുമില്ല.
ഷബീർ ഷാജഹാൻ
വൈസ് പ്രസിഡന്റ്,എം.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി
This post was last modified on July 19, 2019 10:24 am
Leave a Comment