താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നു ആരോപിച്ച് കളേഴ്‌സ് ചാനലിനെതിരെ ബോളിവുഡ് താരം തപ്‌സി പന്നു രംഗത്ത്. സുഹൃത്തും സഹതാരവുമായ വിക്കി കൗശലിനൊപ്പം ചാനലിലെ ഹിറ്റ് ഷോയായ ബി.എഫ്.എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ തപ്‌സി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമാണുണ്ടാക്കിയത്. വിക്കിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാര്‍ വൃത്തികെട്ടവരാണെന്നും താപ്സി പറഞ്ഞെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെയാണ് ചാനലിനെതിരെ താരം രംഗത്തെത്തിയത്.
‘കാഴ്ച്ചക്കാരെ കിട്ടാനും ടിആര്‍പി റേറ്റിങ് കൂട്ടാനും വേണ്ടി എന്തും ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്നെ അമ്പരിപ്പിക്കുന്നു. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ ഷോയില്‍ ടെലികാസ്റ്റ് ചെയ്യാന്‍ തയ്യാറാകണം’ എന്ന കുറിപ്പോടെയാണ് തപ്‌സിയുടെ ട്വീറ്റ്. നോട്ട് കൂള്‍, ചീപ് സ്റ്റണ്ട് തുടങ്ങിയ ഹാഷ് ടാഗുകളോടെ ചാനലുകളെ ടാഗ് ചെയ്തു കൊണ്ടാണ് താരത്തിന്റെ ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.
തപ്‌സിയും വിക്കിയും പങ്കെടുത്ത ഷോയുടെ ടീസര്‍ പുറത്തു വരികയും അത് തരംഗമാവുകയും ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ താപ്‌സിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
Read More : കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നെന്ന് ചന്ദ്രന്‍: മന്ത്രവാദിയെയും അറസ്റ്റ് ചെയ്യാന്‍ നീക്കം
This post was last modified on May 16, 2019 2:13 pm
Leave a Comment