X

ആയുധങ്ങളുമായെത്തിയ അക്രമികളെ വിരട്ടിയോടിച്ച് വൃദ്ധദമ്പതികള്‍-വീഡിയോ

കള്ളന്മാരെ തുരത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.

അപ്രതീക്ഷിതമായിട്ടാണ് കള്ളന്മാര്‍ വീട്ടിലേക്ക് കയറിവന്നത്. എഴുപതുകാരനായ ഷണ്‍മുഖവേല്‍ വീടിന്റെ മുറ്റത്തിരുന്ന് വിശ്രമിക്കുകയായിരുന്നു. കള്ളന്മാര്‍ പിന്നിലൂടെ വന്ന് കഴുത്തില്‍ തുണികൊണ്ട് മുറുക്കി. അപ്രതീക്ഷിതമായുണ്ടായതാണെങ്കിലും, കള്ളന്മാരുടെ കൈയ്യില്‍ ആയുധങ്ങളുണ്ടായിട്ടും ഷണ്‍മുഖവേലും ഭാര്യയും അക്രമികളെ ചെറുത്ത് തോല്‍പ്പിച്ചു. കൈയ്യില്‍ കിട്ടിയതൊക്കെയെടുത്ത് അവരോട് പോരാടി.

തമിഴ്‌നാട് തിരുനെല്‍വേലിയിലെ കല്യാണിപുരത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. രണ്ട് കള്ളന്മാരെത്തി ഷണ്‍മുഖവേലിനെ  ഉപദ്രവിക്കാന്‍ശ്രമിക്കുന്നതിനിടയില്‍ ഭാര്യയെത്തി രക്ഷിക്കുന്നതും, രണ്ടുപേരും ഒരുമിച്ച് കള്ളന്മാരെ തുരത്തുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ആയുധങ്ങളുമായെത്തിയ അക്രമികളോട് പ്ലാസ്റ്റിക് കസേരകള്‍ ഉപയോഗിച്ചാണ് ഇവര്‍ പോരാടിയത്.

ദമ്പതികളോട് പരാജയപ്പെട്ട അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കാടിനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. നാല്‍പ്പത് വര്‍ഷമായി ഇവര്‍ ഇവിടെ ജീവിക്കുന്നു അതിനാല്‍തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തങ്ങള്‍ ഒരുങ്ങിയിരിക്കാറുണ്ടെന്നും ഷണ്‍മുഖവേല്‍ പറയുന്നു.

‘അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട’, ബിഷപ്‌ ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സി. ലൂസി സംസാരിക്കുന്നു