X

മന്ത്രി കെ ടി ജലീലിന്റെ പോസ്റ്റിന് കിട്ടിയത് രണ്ടായിരം ലൈക്ക്; അഴുകിയ ചാണകമാകരുതെന്ന ബല്‍റാമിന്റെ കമന്റിന് അയ്യായിരം ലൈക്ക്‌

താന്‍ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തില്‍ ചില പോസ്റ്റുകള്‍ കാണാനിടയായതിന്റെ പശ്ചാത്തലത്തില്‍ കെ.ടി ജലീല്‍ ഇട്ട പോസ്റ്റിലാണ് വി.ടി ബല്‍റാം കമന്റ് ഇട്ടത്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് വി.ടി ബല്‍റാം എം.എല്‍.എ. ബല്‍റാമിന്റെ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ മന്ത്രി കെ.ടി ജലീലിന്റെ പോസ്റ്റിനു താഴെ വി.ടി ബല്‍റാം ഇട്ട കമന്റാണ് ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.

താന്‍ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തില്‍ ചില പോസ്റ്റുകള്‍ കാണാനിടയായതിന്റെ പശ്ചാത്തലത്തില്‍ കെ.ടി ജലീല്‍ ഇട്ട പോസ്റ്റിലാണ് വി.ടി ബല്‍റാം കമന്റ് ഇട്ടത്. 2200 ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. എന്നാല്‍ ബല്‍റാമിന്റെ കമന്റിനു 5400 ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്.

“ലോകം മുഴുവൻ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും നേതൃത്വം നൽകിയ, അതിലുമെത്രയോ ഇരട്ടി ആളുകളെ സൈബീരയിലേതു പോലുള്ള തടങ്കൽപ്പാളയങ്ങളിലിട്ട് കൊല്ലാക്കൊല ചെയ്ത, വിരുദ്ധാഭിപ്രായങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയ, പ്രതിഷേധിക്കുന്നവർക്ക് നേരെ പാറ്റൺ ടാങ്കുകൾ ഓടിച്ച് കയറ്റി ചതച്ചരച്ച, അങ്ങനെയങ്ങനെ ദശാബ്ദങ്ങൾ നീണ്ടു നിന്ന എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകളുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പേരിലാണ് താങ്കളീപ്പറയുന്ന മനോഭാവം കമ്മ്യൂണിസ്റ്റുകളേക്കുറിച്ച് ലോകമെമ്പാടും ഉയർന്നു വന്നത്. അതിന് തുല്യമാണ് ലോകം മുഴുവൻ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയിൽ ആർഎസ്എസും കൃത്യമായ വർഗീയ ലക്ഷ്യത്തോടെ ഉയർത്തുന്ന ഇസ്ലാമോഫോബിയ എന്ന് താങ്കളേപ്പോലെ ചരിത്രത്തിൽ ഡോക്റ്ററേറ്റുള്ള ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ “അഴുകിയ ചാണക”മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങൾ”. എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്.

രാഹുല്‍ ഗാന്ധിയെ ഇതരസംസ്ഥാന തൊഴിലാളികളോട് ഉപമിച്ച് ഇന്നലെയിട്ട പോസ്റ്റിന് വിശദീകരണം നല്‍കി മന്ത്രി ഇന്ന് ഇട്ട പോസ്റ്റിലാണ് ബല്‍റാം കമന്റ് ചെയ്തത്. ജലീലിന്റെ പോസ്റ്റില്‍ ബല്‍റാമിനെ വിമര്‍ശിച്ചിരുന്നു. മുല്ലപ്പള്ളിയെയും രമേശ് ചെന്നിത്തലയെയും മന്ദബുദ്ധികളെന്ന് വിളിക്കുന്നയാളാണ് ബല്‍റാമെന്നാണ് ജലീല്‍ പരിഹസിച്ചത്.

 

Read More :പ്രീത ഷാജി സ്വന്തം വീട്ടില്‍ തിരിച്ചെത്തി: പാര്‍ലമെന്റിന്റെ കോലം കത്തിക്കാനുള്ള നീക്കം സുധീരന്‍ തടഞ്ഞു

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”