X

ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടുനിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്; റീമയുടെ പരാമർശത്തെ വിമര്‍ശിച്ച് നടി മായ മേനോന്‍

അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു...!!

തൃശൂർ പൂരത്തെകുറിച്ചുള്ള നടി റീമ കല്ലിങ്കലിന്റെ പരാമർശത്തെ വിമര്‍ശിച്ച് നടി മായ മേനോന്‍. തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന് തോന്നിയതായും ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും, പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസമുള്ളൂ എന്നുമാണ് റീമ ചോദിച്ചത്. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. , അവിടെ എത്ര പുരുഷന്മാര്‍ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നും, റീമ ഇതുവരെ തൃശൂർ പൂരത്തിന് പോയിട്ടില്ലാണ് മനസിലാക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

“സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്…. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു…. കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും,അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും… അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു…!!
-മായ മേനോൻ

This post was last modified on May 15, 2019 11:22 am

Related Post
Leave a Comment