X

വെളുത്ത മുടിയും ദേഹത്ത് ടാറ്റുവുമായി അനുഷ്‌കയുടെ പുതിയ ലുക്ക്! സത്യം അറിഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടി

ചിത്രങ്ങള്‍ അനുഷ്‌കയേയും കോഹ്ലിയേയും ടാഗ് ചെയ്യുന്നുമുണ്ട്.

അനുഷ്‌ക ശര്‍മ്മയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വെളുത്ത മുടിയും ദേഹത്ത് ടാറ്റുവുമായി അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ടവരെല്ലാം അമ്പരന്നു. പിന്നെയാണ് അമളി മനസിലാകുന്നത്. ചിത്രത്തിലുള്ളത് അനുഷ്‌കയല്ലായിരുന്നു. അമേരിക്കന്‍ ഗായികയായ ജൂലിയ മൈക്കള്‍സായിരുന്നു വൈറലായ ചിത്രങ്ങളിലുണ്ടായിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വരെയുള്ളവരുടെ അപരന്മാരെ നാം കണ്ടിട്ടുണ്ട്. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ അപരനെ കണ്ട് ഞെട്ടിയിട്ട് അധികനാളായിട്ടില്ല. ഈ പട്ടികയിലേക്ക് എത്തുന്ന പുതിയ ആളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ.

ജൂലിയയും അനുഷ്‌കയും തമ്മിലുള്ള വ്യത്യാസം ജൂലിയയുടെ വെളുത്ത മുടി മാത്രമാണെന്നാണ് ഇരുവരുടേയും ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്. അവരെ തെറ്റ് പറയാനുമാകില്ല. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത്. പലരും അനുഷ്‌കയേയും കോഹ്ലിയേയും ടാഗ് ചെയ്യുന്നുമുണ്ട്.