X

ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ കവിളില്‍ അടിച്ചു; പ്രഭാസും പ്രതികരിച്ചു, വീഡിയോ വൈറൽ

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രഭാസ് അമേരിക്കയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു ആരാധിക പ്രഭാസിനോട് ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്.ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടനാണ് പ്രഭാസ്. തെലുങ്കു സിനിമകളില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രഭാസിനെ മറ്റു സിനിമാമേഖലയിലുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാഹുബലിക്ക് ശേഷമാണ്.
ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രഭാസ് അമേരിക്കയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു ആരാധിക പ്രഭാസിനോട് ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രഭാസ് അമേരിക്കയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു ആരാധിക പ്രഭാസിനോട് ചെയ്തതാണ് ഇപ്പോള്‍  വൈറലായിരിക്കുന്നത്.

അവിചാരിതമായി പ്രഭാസിനെ കണ്ട ഒരു ആരാധിക ഫോട്ടോ എടുക്കാന്‍ ഓടിയെത്തി. മടി കൂടാതെ പ്രഭാസ് ചിത്രമെടുക്കാന്‍ നിന്ന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ കവിളില്‍ ഒരു ചെറിയ അടി നല്‍കി തുള്ളിച്ചാടി ഓടിപ്പോയി. ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം.

പെണ്‍കുട്ടി പോയതിന് ശേഷം പുഞ്ചിരിച്ച് കൊണ്ട് പ്രഭാസ് തന്റെ കവളില്‍ പതുക്കെ തലോടുന്നുതാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടുപിന്നാലെ മറ്റൊരാള്‍ക്കൊപ്പം ചിത്രം എടുക്കുകയും ചെയ്തു.

300 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന സാഹോയാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധാ കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്‌റോഫ്, മന്ദിര ബേദി എന്നിങ്ങനെ ഒരു വലിയതാര നിര തന്നെ എത്തുന്നുണ്ട്. 2019 ആഗസ്റ്റ് 15 ന് ചിത്രം.