കായിക ലോകത്ത് വലിയ മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരുന്നത്. പുരുഷ താരങ്ങളെ പോലെ തന്നെ വിലമതിച്ചവരാണ് തങ്ങളെന്നും വനിതകളും
തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ ഓരോ നേട്ടങ്ങളും അവര്‍ ആഘോഷമാക്കി മാറ്റുന്നതോടൊപ്പം ആരാധകരും അതേറ്റെടുക്കുന്നു. അത് ക്രിക്കറ്റിലായാലും ഏത് കായിക ഇനത്തിലായാലും അങ്ങനെ തന്നെയാണ്. പുതിയ തലമുറയിലും കായിക രംഗത്തേക്ക് കടന്നു വരുന്ന വനിതാ താരങ്ങള്‍ക്കും കുറവൊന്നുമില്ല. നേരത്തെ ക്രിക്കറ്റ് കളിക്കുകയെന്നത് ആണ്‍കുട്ടികളുടെ മാത്രം വിനോദമായിരുന്നെങ്കില്‍ ഇന്നത് പെണ്‍കുട്ടികളും ഏറ്റെടുത്തു കഴിഞ്ഞു. മാറുന്ന ലോകത്തിന്റേയും കാഴ്ചപ്പാടിന്റേയും ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ നിന്നുളള കൊച്ചു മിടുക്കി.
ഒഡീഷയിലെ ബലസോര്‍ ജില്ലയിലെ ഒരു നാല് വയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സുധുര്‍ത്ഥി എന്നാണ് കൊച്ചു മിടുക്കിയുടെ പേര്. മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധികയായ സുധുര്ത്ഥിയുടെ ബാറ്റിങ് സ്കില്ലുകള്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
നാല് വയസേ ഉള്ളൂവെങ്കിലും ക്രിക്കറ്റിങ് ഷോട്ടുകളുടെ കാര്യത്തില്‍ മുതിര്‍ന്നവരെ പോലും സുധുര്‍ത്ഥി പിന്നിലാക്കും. തന്റെ വീടിന്റെ ടെറസില്‍ പ്രാക്ടീസ് ചെയ്യുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റ് അടക്കമുള്ള താരങ്ങള്‍ പോലും ഈ മിടുക്കിയുടെ വീഡിയോ പങ്ക് വെച്ച് കഴിഞ്ഞു.
This post was last modified on February 24, 2019 6:59 pm