X

വൈറലായി പേളി മാണിയുടെ വര്‍ക്കൗട്ട് വീഡിയോ; താരത്തെ ട്രോളി ആരാധകരും

പേളി മാണി വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് മാറിയിരിയ്ക്കുകയാണ്.

അവതാരകയും നടിയുമായ പേളി മാണിയുടെ വര്‍ക്കൗട്ട് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളത്തിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഇപ്പോള്‍ വിവാഹത്തിന് തയാറെടുക്കുകയാണ് താരം. ബിഗ് ബോസില്‍ പേളിക്കൊപ്പം മത്സരാര്‍ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയം ഇപ്പോള്‍ വിവാഹം വരെ എത്തിച്ചിരിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ആര്‍ഭാടമായിട്ടാണ് നടന്നത്. രണ്ട് മതക്കാരും ഭാഷക്കാരുമാണെങ്കിലും പേളിയുടെയും ശ്രീനിഷിന്റെയും ബന്ധത്തിന് വീട്ടുകാര്‍ എതിര് നിന്നില്ല.

ഇപ്പോഴിത പേളി മാണി വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് മാറിയിരിയ്ക്കുകയാണ്. പൊതുപരിപാടികളും സ്റ്റേജ് ഷോകളും ടിവി ഷോകളുമൊക്കെയായി തിരക്കിലാണ് താരം. ഇതിനിടയില്‍ തന്റേതായ കാര്യങ്ങള്‍ക്കും പേളി സമയം കണ്ടെത്തുന്നുണ്ട്. ശരീരത്തിനും ആരോഗ്യത്തിനും പേളി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞദിവസം പേളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ലൈറ്റ് മ്യൂസിക്കിനപ്പം പേളി വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആ വീഡിയോ കണ്ടാല്‍ ഇത്രയ്ക്ക് ലളിതവും സുന്ദരവുമാണോ വര്‍ക്കൗട്ട് ചെയ്യുന്നത് എന്ന് തോന്നിപ്പോവും. പേളിയുടെ പോസ്റ്റിന് വ്യത്യസ്തങ്ങളായ കമന്റുകളാണ് വരുന്നത്. ‘ അല്ല പേളി നിങ്ങള്‍ വിവാഹം കഴിക്കാനാണോ ? അതോ ഒളിമ്പിക്‌സിനാണോ തയാറെടുക്കുന്നത് ? തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

This post was last modified on February 1, 2019 11:12 am