X

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഇടിച്ച് പറന്ന വിമാനം; വൈറലായ വീഡിയോ

സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കാറ്റിന്റെ സ്വാധീനമുള്ളപ്പോള്‍ വിമാനങ്ങള്‍ക്ക് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പൈലറ്റുമാര്‍ക്ക് ഏറെ പ്രയാസകരമായ ഒന്നാ
ണിത്.  വലിയ അപകടങ്ങള്‍ക്ക് വരെ ഒരു പക്ഷെ കാറ്റിന്റെ സ്വാധീനം വഴിവെച്ചേക്കാം. പലപ്പോഴും വിമാനത്താവളങ്ങളില്‍ നിന്ന് അത്തരം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാറുമുണ്ട്. അത്തരത്തില്‍ ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ഹൈദരാബാദില്‍ നിന്നും ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വ്യോമഗതാഗത കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ 276 വിമാനമാണ് അപകടത്തില്‍ നിന്നും അതിശയകരമായി രക്ഷപ്പെട്ടത്. റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം വിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച് വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് പറന്നു ഉയര്‍ന്നു.

എന്നാല്‍ ധൈര്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ തീരുമാനം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍
പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.