നയൻ താരയെ പൊതുവേദിയിൽ അധിക്ഷേപിച്ച തമിഴ് നടൻ രാധാ രവിക്ക് മറുപടിയുമായി സമാന്ത. രാധാ രവി ഒരു വിഷാദ രോഗിയാണെന്നും, നയൻതാരയുടെ ചിത്രത്തിന്റെ ടിക്കറ്റ് സൗജന്യമായി അയച്ചുതരാമെന്നും സമാന്ത രാധാ രവിയോട് പറയുന്നു. ട്വിറ്ററിലൂടെ ആയിരുന്നു സാമന്തയുടെ ഈ പ്രതികരണം.
‘രാധാ രവി നിങ്ങളൊരു വിഷാദരോഗിയാണ്. അതിൽ ഞങ്ങൾക്ക് സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിനും സമാധാനം ലഭിക്കട്ടെ. നയൻതാരയുടെ അടുത്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങൾക്ക് അയച്ചുതരാം. ആ സിനിമയും കണ്ട് പോപ്കോൺ കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ.’–സമാന്ത ട്വീറ്റ് ചെയ്തു.
നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമർശം.
നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല’-രാധാ രവി
Leave a Comment