ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ നിരവധി ട്രോളുകളും സജീവമായിരുന്നു. ഇത്തരത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തന്റെ ട്വീറ്ററിൽ പങ്കുവച്ച ഒരു മെം ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ വിവേക് ന് രൂക്ഷ വിമർശനവുമായി നടി സോനം കപൂർ രംഗത്തെത്തിയിരിക്കുകയാണ്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് വിവേക്മെം ഒബ്‌റോയ് മെം ഷെയർ ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വിവേക് ഒബ്‌റോയിയുടെ ട്വീറ്റിന് വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത്.
Leave a Comment