ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ സർവ്വേകളുമായി ബന്ധപ്പെട്ട് ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിൽ പങ്കുവച്ച ട്വീറ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് തരാം വിവേക് ഒബ്‌റോയ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ ചർച്ചയായ സാഹചര്യത്തിലാണ് വിവേക് ഒബ്റോയി തന്റെ ഔദ്വോഗിക ട്വിറ്റർ പേജിൽ ഒരു ട്രോൾ പങ്കുവെച്ചത്. രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് മെം ഷെയർ ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
ഇതേതുടർന്ന് ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. ദേശീയ വനിതാ കമ്മിഷനും വിവേക് ഒബ്റോയിക്ക് നോട്ടീസ് നല്‍കിയിരുന്ന. എന്നാൽ താൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ലെന്നും. അതുകൊണ്ട് തന്നെ താൻ മാപ്പ് പറയേണ്ട കാര്യമെന്താണെന്നും വിവേക് നേരത്തെ എ.എന്‍.ഐയോട് പ്രതികരിച്ചിരുന്നു.
Leave a Comment