X

ഐശ്വര്യ റായിയെ അപമാനിക്കുന്ന ട്രോൾ പങ്കുവച്ച് വിവേക് ഒബ്റോയ്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വിവേക് ഒബ്‌റോയിയുടെ ട്വീറ്റിന് വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് വിവേക് ഒബ്റോയി തന്റെ ഔദ്വോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു ട്രോൾ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത്.

രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് മെം ഷെയർ ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വിവേക് ഒബ്‌റോയിയുടെ ട്വീറ്റിന് വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമർശനങ്ങളാണ് ട്വിറ്റർ പോസ്റ്റിന് ലഭിക്കുന്നത്.

Related Post
Leave a Comment