ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന് വിശ്രമം അനുവദിച്ചിരുന്നു. സാധാരണ പോലെ ഇത്തവണയും വിശ്രമ വേളകള്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ആഘോഷിക്കുകയാണ് താരം. ഇത്തവണയും അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചു. ന്യൂസിലന്‍ഡില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
നദിക്കരയില്‍ കോഹ്ലിയും അനുഷ്‌കയും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രമാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫോട്ടോയ്ക്ക് അടിക്കുറിപ്പൊന്നും കോഹ്ലി നല്‍കിയിരുന്നില്ല. വാക്കുകള്‍ വേണ്ടെന്നും ഇരുവരുടെയും പ്രണയം പറയുന്നതാണ് ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.
ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ ഒപ്പം അനുഷ്‌ക ശര്‍മ്മയും ഉണ്ടായിരുന്നു. വിരാടും താനും വെക്കേഷനിലാണെന്ന് ഈ ആഴ്ച ആദ്യം അനുഷ്‌ക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും വെക്കേഷനായി തങ്ങളുടെ ഇഷ്ട സ്ഥലത്തേക്ക് എത്തുന്നതിന്റെ ചിത്രമാണ് കോഹ്ലി പങ്കുവച്ചത്. അതേസമയം, കോഹ്ലിയുടെയും അനുഷ്‌കയുടെയും വെക്കേഷന്‍ സ്ഥലത്തെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവന്നിട്ടില്ല.
This post was last modified on February 2, 2019 3:19 pm
Leave a Comment