കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് പണ തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസിലാണ് വാദ്രയ്ക്ക് ഡല്‍ഹി കോടതിയാണ് ഫെബ്രുവരി 16 വരെ ജാമ്യം അനുവദിച്ചത്. വാദ്രയുടെ സഹായിയായ മനോജ് അറോറയെ ഫെബ്രുവരി ആറ് വരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.
ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് (ഏതാണ്ട് 9,35,48,071.62 രൂപ) വില മതിക്കുന്ന വസ്തു വാങ്ങിയ കേസാണ് റോബര്‍ട്ട് വാദ്രക്കെതിരെയുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി അടക്കമുള്ളവ കിഴക്കന്‍ യുപിയിലാണ്. റോബര്‍ട്ട് വാദ്രക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
This post was last modified on February 2, 2019 3:16 pm
Leave a Comment