പതിറ്റാണ്ടുകളായി ഏറെ വായനക്കാരുള്ള കുട്ടികളുടെ വരികയാണ് ബാലരമ. ബാലരമയുടെ പ്രധാന കോമിക്കായ മായാവിക്ക് വൻ ആരാധകരാണുള്ളത്. കുട്ടിച്ചാത്തനായ മായാവിക്കൊപ്പം നിരവധി മറ്റ് കഥാപാത്രങ്ങളും ഇതിലുണ്ട്. ലുട്ടാപ്പിയാണ് ഇതിൽ പ്രധാന കഥാപാത്രം.
മായാവിയിലെ പ്രധാന കഥാപാത്രമായ ലുട്ടാപ്പിയെ ഒഴുവാക്കിയതിനെ തുടര്‍ന്നുള്ള രസകരമായ പോസ്റ്റുകളും ട്രോളുകളും ചര്‍ച്ച ആയിരുന്നു. ലുട്ടാപ്പിക്ക് പകരം ഡിങ്കിനി എന്ന കഥാപാത്രത്തെയാണ് കൊണ്ടു വന്നത്.
മായാവിക്ക് പുതിയ എതിരാളിയെന്ന പേരിൽ ബാലരമ പുറത്തുവിട്ട കഥാപാത്രമാണ് ലുട്ടാപ്പി ആരാധകരെ പ്രകോപിതരാക്കിയത്. ഡിങ്കിനി എന്ന പുതിയ കഥാപാത്രം ലുട്ടാപ്പിക്ക് പകരമാണെന്നാണ് ആരാധകരുടെ ആരോപണം. ലുട്ടാപ്പിയെ മാറ്റുകയാണെന്ന് ആരോപിച്ച് വന്‍ പ്രതിക്ഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസം ഇന്ത്യ ന്യൂസിലൻഡ് ട്വന്റി20 മത്സരത്തിനിടയിൽ ലുട്ടാപ്പിക്ക് പിന്തുണയുമായി ബാനർ ഉയർത്തിയതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
കൂടാതെ നിരവധി ട്രോളുകളാണ് ലുട്ടാപ്പിയെ പിന്തുണച്ചു കൊണ്ട് സോഷ്യ മീഡിയയിൽ പ്രചരിച്ചിരുന്നതും. അക്കൂട്ടത്തിൽ ലുട്ടാപ്പിയെ ബാലരമയിൽ നിന്ന് ഒഴിവാക്കല്ലേ എന്ന് അഭ്യർത്ഥിച്ച് ബാലരമ ഓഫീസിലേക്ക് വിളിച്ച യുവാവിന്റെ ടെലിഫോൺ സംഭാഷണം ഇപ്പോഴും സോഷ്യൽ മീഡിയൽ വൈറൽ ആണ്. തൊടുപുഴ സ്വദേശയായ ഷെഫിൻ എന്ന യുവാവാണ് ഇത്തരത്തിൽ ബാലരമ ഓഫീസിലേക്ക് വിളിക്കുകയും തന്റെ ദുഃഖം പങ്ക് വെക്കുകയും ചെയ്തത്. ‘പുതിയ ആളെ ഒന്നും ഇടേണ്ട ചേട്ടാ പഴവര് തന്നെ മതി’ എന്നും ലുട്ടാപ്പിയെ ഒഴിവാക്കി എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും യുവാവ് പറയുന്നു. എന്നാൽ ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലന്നും, അടുത്ത ലക്കം ബാലരമയിൽ ലുട്ടാപ്പി ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി കൊണ്ടാണ് സംഭാഷണം അവസാനിക്കുന്നത്.
യുവാവിന്റെ ഈ ടെലിഫോൺ സംഭാഷണം സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും. നിരവധി പേർ ഷെയർ ചെയുകയും ടിക് ടോകിൽ അടക്കം ഈ സംഭാഷണത്തിന്റെ വിവിധ വേർഷനുകൾ പ്രചിരിക്കുകയും ചെയുന്നുണ്ട്.
ടെലിഫോൺ സംഭാഷണം ഇങ്ങനെ;
,
This post was last modified on February 12, 2019 3:25 pm
Leave a Comment