X

സരിതയെ ബിജു വിസ്തരിക്കും

അഴിമുഖം പ്രതിനിധി

സോളാര്‍ കമ്മീഷന്‍ ഏപ്രില്‍ 27-ന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സരിതയോട് ഈ മാസം 27,28 തിയതികളില്‍ ഹാജരാകാനും സരിത എഴുതിയ കത്ത് ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. സരിതയുടെ കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടമായിയെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സാക്ഷികളുടെ ഹാജര്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികള്‍ ഹാജരാകാതെ വിട്ടു നിന്നാല്‍ അറസ്റ്റു ചെയ്യുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

സരിതയെ ബിജു രാധാകൃഷ്ണന് വിസ്തരിക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കി. ഇതിനായി ഈ മാസം 28-ന് ബിജുവിനെ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 27-നാണ് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് സോളാര്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത് കേരള രാഷ്ട്രീയ തീയിലേക്ക് എണ്ണ ഒഴിക്കുന്ന ഫലമാകും ചെയ്യുക.

This post was last modified on December 27, 2016 3:35 pm

Related Post
Leave a Comment