X

സോളാര്‍ കത്തുന്നു; നിയമസഭയില്‍ ബഹളം

അഴിമുഖം പ്രതിനിധി

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. വി.എസ് സുനില്‍കുമാര്‍, ജയിംസ് മാത്യു, ടി വി രാജേഷ്, ശിവന്‍കുട്ടി, കെകെ ലതിക തുടങ്ങിയവരാണ് ഡയസില്‍ കയറി പ്രതിഷേധിച്ചത്. സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബഹളത്തെ തുടര്‍ന്ന് സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കുകയും തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

നിയമസഭ ആരംഭിച്ചപ്പോള്‍ മുതല്‍ ബഹളവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി സോളാര്‍ കമ്മീഷനെ പരസ്യമായി ശാസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു കെ സുരേഷ് കുറുപ്പ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ വിശദീകരിച്ചിരുന്നത്.

 

This post was last modified on December 27, 2016 3:33 pm