X

സോളാര്‍ കത്തുന്നു: സര്‍ക്കാര്‍ പ്രതിസന്ധിയില്‍-ലൈവ് ബ്ലോഗ്‌

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രിക്കെതിരായ കോടതി വിധിയും ഇരുവരും ചര്‍ച്ച ചെയ്തു

വി എം സുധീരനും ഹൈക്കമാന്റ് പ്രതിനിധി ദീപക് ബാബ്‌റിയയും തമ്മില്‍ തലയോലപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി

സരിതയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ദല്‍ഹിയില്‍ നടത്തിയ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസിന് ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലെ ദല്‍ഹി പൊലീസ് ഉമ്മന്‍ചാണ്ടിക്ക് തലവേദന സൃഷ്ടിക്കും.

ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജി കറകളഞ്ഞ കമ്മ്യൂണിസ്റ്റാണെന്ന് ടി സിദ്ദിഖ്‌

ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്.

കെ ബാബുവിന്റെ രാജിക്കത്ത് ഇതുവരേയും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല.

മുഖ്യമന്ത്രിക്ക് എതിരെ മലപ്പുറത്ത് പ്രതിഷേധം.

ജുഡീഷ്യല്‍ നടപടി മര്യാദകളുടെ ലംഘനമെന്നും ഹൈക്കോടതി

ബാബുവിനെതിരായ വിധി കോടതി സ്വമേധയാ കേസടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ഹൈക്കോടതി. മുന്‍ കോടതി വിധികളുടെ ലംഘനമാണ് കോടതി നടപടി.

തെറ്റ് ചെയ്തില്ലെന്ന എന്നതാണ് തന്റെ മനസാക്ഷിയുടെ ശക്തിയെന്ന് മുഖ്യമന്ത്രി

എന്തിന് രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

അന്വേഷണത്തെ നേരിടാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി.

രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

ബാബുവിന് എതിരായ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന് എതിരെ അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ നീക്കം

അധിക്ഷേപിച്ച് പുറത്താക്കാന്‍ ആകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

വിജിലന്‍സ് ജഡ്ജിയെ ജനകീയ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

ജഡ്ജിയുടെ മാനസിക നില പരിശോധിക്കണമെന്നും രാഷ്ട്രീയം നോക്കണമെന്നും ഡീന്‍ കുര്യാക്കോസ്‌

സോണിയാ ഗാന്ധിയുമായി എകെ ആന്റണിയും മുകുള്‍ വാസ്‌നിക്കും ചര്‍ച്ച നടത്തി

ഹരിപ്പാട്ടെ പരിപാടികള്‍ റദ്ദാക്കി രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് തിരിച്ചു

കെ ബാബു രാജിക്കത്ത് നല്‍കിയപ്പോള്‍ ധാര്‍മ്മികതയെന്ന് വിശേഷിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ രാജി വയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

സോളാര്‍ വിവാദം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലായിരിക്കേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംഭവഗതികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേരള സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയുടെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

This post was last modified on December 27, 2016 3:34 pm