X

സോളാര്‍ കേസ്; മുഖ്യമന്ത്രിക്കെതിരായ മൊഴികളില്‍ ഉറച്ച് ശ്രീധരന്‍ നായര്‍

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ മൊഴികളില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ശ്രീധരന്‍ നായര്‍ ഉറച്ച് നില്‍ക്കുന്നു. മുഖ്യമന്ത്രിയെ തനിച്ച് കാണാന്‍ വേണ്ടുന്ന സഹായങ്ങള്‍ സരിത ചെയ്തു കൊടുത്തതായി സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി. ചിരപരിചിതരെ പോലെയാണ് മുഖ്യമന്ത്രിയും സരിതയും സംസാരിച്ചതെന്നും അദ്ദേഹം മൊഴിയില്‍ പറഞ്ഞു. 

പദ്ധതിക്ക് എല്ലാ സര്‍ക്കാര്‍ സഹായങ്ങളും ഉണ്ടാകുമെന്നും സുഹൃത്തുക്കളെ കൂടി പദ്ധതിയില്‍ പങ്കാളികളാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും ശ്രീധരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡികളും ടീം സോളാറിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഗഡു പണം ടീം സോളാറിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടു. കൂടിക്കാഴ്ചയുടെ സമയത്ത് ടെനി ജോപ്പനും ഒപ്പം ഉണ്ടായിരുന്നതായി ശ്രീധരന്‍ നായര്‍ കമ്മീഷനെ ബോധിപ്പിച്ചു. 

ഇന്നലെയാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുന്ന നടപടി ആരംഭിച്ചത്.

 

This post was last modified on December 27, 2016 2:42 pm