X

ലണ്ടനിലെ വീട്‌: വദ്രയെ പിന്തുണച്ച് സോണിയ

അഴിമുഖം പ്രതിനിധി

മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കു വേണ്ടി ആയുധ വ്യാപാരി ലണ്ടനില്‍ ബിനാമി പേരില്‍ വീട് വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു. 2009-ല്‍ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി വദ്രയ്ക്കുവേണ്ടി വീടുവാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ വദ്രയുടെ അഭിഭാഷകര്‍ ആരോപണം നിഷേധിച്ചിരുന്നു.

കേന്ദ്രം ഓരോ ദിവസവും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് കേന്ദ്രത്തിന്റേതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭണ്ഡാരിയുടെ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. വദ്രയും ഭണ്ഡാരിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മനോജ് അറോറയും ലണ്ടനിലെ വീടിന്റെ പണമിടപാടിനേയും പുനരുദ്ധാരണത്തേയും കുറിച്ച് നടത്തിയ ഇമെയില്‍ സംഭാഷണങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009-ല്‍ 19 കോടി രൂപയ്ക്ക് വാങ്ങിയ വീട് ഒരു വര്‍ഷത്തിനുശേഷം വിറ്റു.

ഭണ്ഡാരിയുമായി ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന ബന്ധത്തെ കുറിച്ച് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 4:13 pm