X

മുസ്ലിം അല്ലാതിരുന്നിട്ടും ബാങ്കുവിളി കേട്ട് ഉണരേണ്ടി വരുന്നു; വിവാദ ട്വീറ്റുകളുമായി സോനു നിഗം

അമ്പലങ്ങളോ ഗുരദ്വാരകളോ വിശ്വാസികളെ ഉണര്‍ത്താന്‍ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നില്ല

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന വിവാദത്തില്‍ പെട്ടിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗമം. ഇസ്ലാം ആരാധനയുടെ ഭാഗമായ ബാങ്കു വിളിയെ അപഹസിച്ചും ഇസ്ലാം മതത്തെ പരിഹസിച്ചും സോനു നിഗമം ട്വീറ്റുകള്‍ ചെയ്തതിനെതിരേയാണു സോഷ്യല്‍ മീഡിയയില്‍ നിന്ന് അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്.
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ എല്ലാ ദിവസും രാവിലെ ഞാന്‍ ബാങ്കുവിളി കേട്ട് ഉണരേണ്ടി വരികയാണ്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും- എന്നായിരുന്നു സോനുവിന്റെ ആദ്യ ട്വീറ്റ്. മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. പിന്നെ ഞാനെന്തിനീ അപസ്വരം കേള്‍ക്കണം? എന്നായിരുന്നു അടുത്ത ട്വീറ്റ്.

തങ്ങളുടെ മതവിശ്വാസികളല്ലാത്തവരെയും വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏതെങ്കിലും അമ്പലങ്ങളിലും, ഗുരുദ്വാരകളിലും ഞാന്‍ വിശ്വസിക്കുന്നില്ല.- സോനു മറ്റൊരു ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ സോനുവിന്റെ ഈ ട്വീറ്റുകള്‍ വലിയ പ്രതിഷേമാണു വരുത്തിവച്ചത്. എല്ലാ മതവിശ്വാസത്തില്‍പ്പെട്ടവരുടെയും എതിര്‍പ്പ് സോനുവിനു നേരിടേണ്ടി വരുന്നൂ എന്നതും ശ്രദ്ധേയമായി. ഞാന്‍ നിങ്ങളുടെ ഒരു ആരാധകനാണ്. പക്ഷേ ഈ പ്രസ്താവനകള്‍ തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുക, ഇതൊരു ജനാധിപത്യരാജ്യമാണ്- ഒരു മറുപടി ഈ തരത്തിലായിരുന്നു. ആരും ഇവിടെ മതവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. വിവിധമതവിശ്വാസികള്‍ ഒരുമിച്ചു ജീവിക്കുന്ന ഒരു രാജ്യത്ത് കുറച്ചൊക്കെ സഹിഷ്ണുത കാണിക്കണം എന്നായിരുന്നു മറ്റൊരു ഉപദേശം.

This post was last modified on April 17, 2017 6:18 pm