X

ഡിപ്ലോമ ബിരുദം മാത്രമുള്ള വിദേശ നഴ്‌സുമാരെ സൗദി പുറത്താക്കുന്നു

അഴിമുഖം പ്രതിനിധി

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിപ്ലോമ മത്രമുള്ള വിദേശ നഴ്‌സുമാരെ പിരിച്ചുവിടാന്‍ സൗദി ആരോഗ്യമന്ത്രാലയം തീരുമാനം എടുത്തു. ഡിപ്ലോമനഴ്‌സുമാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നതും മന്ത്രാലയം നിര്‍ത്തിവച്ചു. ഇതോടെ കാരാര്‍ അവസാനിക്കുന്ന മുറയ്ക്ക് നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകേണ്ടി വരും. 

ഡിപ്ലോമ ബിരുദധാരികളായ വിദേശ നഴ്‌സുമാരുടെ കരാര്‍ പുതിക്കില്ലെന്ന് ആശുപത്രികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടു മാസത്തിനുശേഷം കരാര്‍ അവസാനിക്കുന്ന നഴ്‌സുമാരുടെ തൊഴില്‍ കരാര്‍ പുതിക്കി നല്കില്ലെന്ന കാര്യം അവരെ ആശുപത്രി മേധാവി രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപെട്ടു. ബിച്ചിലര്‍ ഡിഗ്രിക്കാരായ നഴ്‌സുമാരുടെ കാര്യത്തില്‍ ഇത്തരമൊരു നിബന്ധന നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഡിപ്ലോമ ബിരുദധാരികളായ സൗദിസ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഈ നടപടി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ നഴ്‌സുമാരുടെ ജീവിതം പ്രതിസന്ധിയിലാക്കും.

 

This post was last modified on December 27, 2016 3:18 pm