X

സൗമ്യ വധക്കേസ്; സുപ്രീം കോടതി വിധിക്കെതിരെ ജസ്റ്റിസ് ഖട്ജു

അഴിമുഖം പ്രതിനിധി

സൗമ്യ വധക്കേസ് പ്രതിയായിരുന്ന ഗോവിന്ദചാമിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡെയ ഖട്ജു. സുപ്രീം കോടതി വിധിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നാം സാക്ഷി, 40 ആം സാക്ഷി എന്നിവര്‍ പറയുന്നത് സൗമ്യ ട്രെയിനില്‍ നിന്നും ചാടുകയിരുന്നു എന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം അറിഞ്ഞത് മറ്റൊരു മധ്യവയസ്കയില്‍ നിന്നും ആണ് എന്നാണ് സാക്ഷികള്‍ പറയുന്നത്. ഇതില്‍ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് ഖട്ജു പറയുന്നു. സംഭവത്തെക്കുറിച്ച് പറഞ്ഞുകേട്ട് അറിവ് മാത്രമുള്ള രണ്ടു പേരെ പ്രൈമറി വിറ്റ്നെസ് ആക്കിയതിലും അവരുടെ മൊഴികള്‍ മുഖവിലയ്ക്ക് എടുത്തതിനും സുപ്രീം കോടതിയെ ജസ്റ്റിസ് ഖട്ജു വിമര്‍ശിക്കുന്നു.

കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 300 പ്രകാരം കൊലപാതകത്തിനുള്ള പ്രേരണ ഇല്ലയെങ്കില്‍പോലും മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ അത് കൊലപാതകമായി കണക്കാക്കാം എന്നുത് പരിഗണിക്കാതെ ഗുരുതരമായ പിഴവും സുപ്രീം കോടതി വരുത്തിയതായി ഖട്ജു ചൂണ്ടിക്കാട്ടുന്നു.

 

 

This post was last modified on December 27, 2016 2:28 pm