X

തൃണമൂല്‍ കോണ്‍ഗ്രസ് കോഴ: എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും

അഴിമുഖം പ്രതിനിധി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ കോഴ വാങ്ങിയ സംഭവം പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും. ലോകസഭ സ്പീക്കറാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി തലവനായ എത്തിക്‌സ് കമ്മിറ്റിക്ക് സംഭവം വിട്ടത്. എംപിമാരടക്കമുള്ള തൃണമൂല്‍ നേതാക്കന്‍മാര്‍ കോഴ കൈപറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

വീഡിയോകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്നലെ സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം വച്ചിരുന്നു.

സമാനമായ സംഭവത്തില്‍ 2005-ല്‍ എത്തിക്‌സ് കമ്മിറ്റി 11 എംപിമാരെ പുറത്താക്കിയിരുന്നു. പത്ത് ലോകസഭാ എംപിമാരും ഒരു രാജ്യസഭാ എംപിയുമാണ് അന്ന് നടപടിക്ക് വിധേയരായത്.

സ്പീക്കറുടെ നടപടി ഏകപക്ഷീയമാണെന്ന് പറഞ്ഞ് തൃണമൂലിന്റെ സുഗത റോയ് ശക്തമായ പ്രതിഷേധം ഉയര്‍ത്തി.

 

This post was last modified on December 27, 2016 3:55 pm