X
    Categories: കായികം

ഉയര്‍ന്നത് ഷക്കീബിന്റെ പേര്; കെയ്ന്‍ വില്യംസണ്‍ എങ്ങനെ ലോകകപ്പിന്റെ താരമായി?

മിന്നും പ്രകടനം കാഴ്ചവെച്ച ഷാക്കീബ്(606)ന് തന്നെ മാന്‍ ഓഫ് ദി സീരീസ് ലഭിക്കുമെന്നാണ് ആരാധകര്‍ കരുതിയത്.

ലോകകപ്പിന്റെ താരമായി കെയ്ന്‍ വില്യംസണ്‍ തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെ?.  ലോകകപ്പില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ താരവുമായ ബംഗ്ലാദേശ് താരം ഷക്കീബ് ഹസന്‍ എന്തുകൊണ്ട് ഈ നേട്ടത്തിന് അര്‍ഹനായില്ല?. മിന്നും പ്രകടനം കാഴ്ചവെച്ച ഷാക്കീബ്(606)ന് തന്നെ മാന്‍ ഓഫ് ദി സീരീസ് ലഭിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ അവസാന നിമിഷം കിവീസ് താരം വില്യംസണാണ് നേട്ടത്തിനര്‍ഹനായത്.

എന്തുകൊണ്ട് വില്യംസണ്‍ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. നാല് അര്‍ധ ശതകങ്ങളാണ് ഷക്കീബ് തുടരെ നേടിയത്. മൂന്ന് വട്ടം ഷക്കീബ് മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ വില്യംസണ്‍ ഈ നേട്ടം നേടിയത് രണ്ട് വട്ടം. പക്ഷേ കിവീസിന് വില്യംസണ്‍ നല്‍കിയ സംഭാവന 28.57 ശതമാനമാണ്. കിവീസ് താരങ്ങളില്‍ ആകെ സ്‌കോര്‍ ചെയ്ത റണ്‍സില്‍ 28.57 ശതമാനവും നല്‍കിയത് വില്യംസണ്‍. ഷക്കീബ് ബംഗ്ലാദേശിന് നല്‍കിയ സംഭാവന 28.25. ഈ കണക്കില്‍ മുന്നിട്ട് നിന്നതാണ് വില്യംസണ് തുണയായത്. 578 റണ്‍സോടെ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ നാലാമതാണ് വില്യംസണ്‍. 10 ഇന്നിങ്സില്‍ നിന്നാണ് വില്യംസണിന്റെ ഈ നേട്ടം. എന്നാല്‍ ഷക്കീബ് 8 ഇന്നിങ്സില്‍ നിന്നാണ് 600ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. ഷക്കീബിന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ 86.57 എന്ന ബാറ്റിങ് ശരാശരിക്കൊപ്പം മറ്റാരും എത്തുന്നുമില്ല.

This post was last modified on July 16, 2019 5:38 pm