ലോകകപ്പില്‍ കിവീസിനെതിരെ കലാശ പോരില്‍ ജയം നേടി ലോകകപ്പ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പ്രതികരിക്കുകയാണ്. ഇംഗ്ലണ്ട് ടീം ആ ജയം അര്‍ഹിച്ചിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മോര്‍ഗന്‍ പറഞ്ഞു.
ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. അതുപോലെ അവരും. ഞങ്ങള്‍ക്ക് തോല്‍ക്കാനാവില്ലായിരുന്നു, അവര്‍ക്കും. അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വകമാണെന്ന് പറയാനാവില്ല. കാരണം ഇരു ടീമുകളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. എവിടെയാണ് ജയിച്ചത്, എവിടെയാണ് തോറ്റതെന്ന് ഞങ്ങള്‍ക് പറയാനാവുന്നില്ല. ജയിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും എളുപ്പമാകുന്നില്ല, തോറ്റാല്‍ എല്ലാം ബുദ്ധിമുട്ടാവുമെങ്കിലും.
മത്സരത്തില്‍ വിധി മാറ്റിയെഴുതിയ ഒരു നിമിഷവും ഇല്ലായിരുന്നു. മത്സരത്തിനുശേഷം ഇക്കാര്യത്തെക്കറിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണോട് ഞാന്‍ പലവട്ടം സംസാരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് വിശദീകിക്കാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും കഴിയുന്നില്ല. ഓവര്‍ത്രോ റണ്‍ വിവാദം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ആ സമയത്ത് എല്ലാം ശരിയാണെന്നു എനിക്ക് തോന്നി. ഇപ്പോള്‍ അതില്‍ ശരികേടുണ്ടെന്നും തോന്നുന്നു.
മത്സരത്തില്‍ നിര്‍ണായക സംഭവം കിവീസ് താരം മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ത്രോ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലഭിച്ചതാണ്. നിര്‍ണായകമായ പന്തില്‍ 6 റണ്‍സാണ് തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിയമ പ്രകാരം അഞ്ച് റണ്‍സാണ് ലഭിക്കേണ്ടിയിരുന്നത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ മികവിനെയും മോര്‍ഗന്‍ പുകഴ്ത്തി. ലോകകപ്പിലെ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെന്നും മോര്‍ഗന്‍ പറഞ്ഞു.
Leave a Comment