X
    Categories: കായികം

തെറ്റായ തീരുമാനത്തിന് പിന്നില്‍ കോഹ്‌ലി അല്ല; നേഗിക്ക് പന്ത് കൊടുക്കാന്‍ പറഞ്ഞത് നെഹ്‌റ

നേഗിയുടെ ഓവറില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ വിജയതീരത്ത് എത്തിച്ചത്.

ഐപിഎലില്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഒരു വിജയത്തിന് ശേഷം വീണ്ടും പരാജയങ്ങളിലേക്ക് നീങ്ങുകയാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സായിരുന്നു. എന്നാല്‍ 19-ാം ഓവറില്‍ തന്നെ മുംബൈ വിജയതീരത്തെത്തി. സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിച്ചതാണ് ബാംഗ്ലൂരിന്റെ പരാജയത്തിന് കാരണം. നേഗിയുടെ ഓവറില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ്
മുംബൈയെ വിജയിപ്പിച്ചത്.

ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു ബാറ്റ്‌സ്മാന്‍ ക്രീസിലുള്ളപ്പോള്‍ സ്പിന്നറെ ബൗള്‍ ചെയ്യാന്‍ പറഞ്ഞ് വിട്ടത് വിഢിത്തമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ കോഹ്‌ലി അല്ലെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. ബൗളിങ് കോച്ച് ആശിഷ് നെഹ്റയുടെ തീരുമാനമായിരുന്നു അത്. ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ നെഹ്റ നിര്‍ദേശം നല്‍കുകയായിരുന്നു. കോലി അത് അനുസരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത് ആരാധകര്‍ നെഹ്‌റയെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകയാണ്.

This post was last modified on April 16, 2019 1:05 pm

Related Post
Leave a Comment