X
    Categories: കായികം

ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപണം; കേസില്‍ ക്രിസ് ഗെയിലിന് അനുകൂല വിധി

2015 ലോകകപ്പിന് ഇടയില്‍ സിഡ്നിയിലെ ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്രിംഗ് റൂമില്‍ യുവതിക്ക് മുന്‍പില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ ജനനേന്ദ്രീയം പ്രദര്‍ശിപ്പിച്ചുവെന്ന് റിപോര്‍ട്ട് നല്‍കിയ ഓസ്ട്രേലിയന്‍ മീഡിയ ഗ്രൂപ്പിന് തിരിച്ചടി. സംഭവത്തില്‍ ക്രിസ് ഗെയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ക്രിസ് ഗെയിലിന് അനുകൂല വിധി ഉണ്ടായിരിക്കുകയാണ്.

2015 ലോകകപ്പിന് ഇടയില്‍ സിഡ്നിയിലെ ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ച ഗെയില്‍, വിഷയത്തില്‍ തനിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകര്‍ കൊടുത്ത് തന്നെ തകര്‍ക്കാന്‍ വേണ്ടി കെട്ടിചമച്ചതാണിവയെന്നും വാദിച്ചു. ഗെയ്ലിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

മാനനഷ്ടക്കേസില്‍ ഒരുകോടി നാല്‍പ്പത്തിനാല് ലക്ഷത്തിനടുത്ത് രൂപ ഗെയ്ലിന് നല്‍കണം എന്നാണ് കോടതി വിധി. ഇതിനെതിരെ മാധ്യമസ്ഥാപനം നല്‍കിയ ഹര്‍ജി കോടതി തള്ളി. തുക ഉയര്‍ത്തണം എന്ന ഗെയ്ലിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. വീണ്ടും വിചാരണ വേണമെന്ന മാധ്യമസ്ഥാപനങ്ങളുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. മസാജ് തെറാപ്പിസ്റ്റായ ലിയാനെ റസലാണ് ഗെയ്ലിനെതിരെ ആരോപണവുമായി എത്തിയത്.

Related Post
Leave a Comment