ഐപിഎല്ലില്‍ ആരാധകരെ ആവേശത്തിലാക്കി കിംഗ് ഇലവന് പഞ്ചാബിന്റെ ക്രിസ്ഗെയിലിന്റെ വെടക്കെട്ട് ബാറ്റിംഗ്. 47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ല് ഒരിക്കല്‍ കൂടി ശതകത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷമാണ് ബെന്‍ സ്റ്റോക്കിന്റെ പന്തില്‍ കീഴടങ്ങിയത്. ഇതിനിടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടവും വിന്‍ഡീസ് താരം സ്വന്തമാക്കി. എട്ട് ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
നേരത്തെ ആറു റണ്‍സില്‍ എത്തിയപ്പോഴാണ് ഗെയ്ല് 4000 റണ്‍സ് ക്ലബിലെത്തിയത്. 112 ഇന്നിങ്സുകളില്‍ നിന്നാണ് കരീബിയന്‍ താരത്തിന്റെ നേട്ടം. ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവും രണ്ടാമത്തെ മാത്രം വിദേശതാരവുമാണ് ഗെയ്ല്. സുരേഷ് റെയ്ന, രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍, റോബിന് ഉത്തപ്പ, ശിഖര്‍ ധവാന്, ഡേവിഡ് വാര്‍ണര്‍, ധോനി എന്നിവരാണ് ഐ.പി.എല്ലിലെ 4000 ക്ലബ്ബില്‍ പേരുളള മറ്റു താരങ്ങള്‍.
ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് പഞ്ചാബ് ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ അകമ്ബടിയോടെയാണ് കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണറായ ലോകേഷ് രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും മായങ്ക് അഗര്‍വാളിന്റെയും സര്‍ഫറാസ് ഖാനിന്റെയും പിന്തുണയോടെ ക്രിസ് ഗെയ്ല് കളത്തില്‍ തിളങ്ങുകയായിരുന്നു.
അതേസമയം അനായാസം വിജയിക്കേണ്ട മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടു. 14 റണ്‍സിനായിരുന്നു ആതിഥേയരുടെ തോല്‍വി. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.