കഴിഞ്ഞ വര്‍ഷം വരെ വിഷുദിനമാകുമ്പോഴേക്കും മഴയില്‍ പൂവിട്ട കണിക്കൊന്നകള്‍ പാതിയും കൊഴിഞ്ഞിട്ടുണ്ടാവും. ഏപ്രില്‍മാസത്തിന്റെ തുടക്കം മുതല്‍തന്നെ കേരളത്തില്‍ മഴ പെയ്തു തുടങ്ങാറുണ്ട്. കാര്‍ഷികമേഖലകളില്‍ ഈ കാലയളവിനുള്ളില്‍ ചേന, ഇഞ്ചി മുതലായവ നട്ടുകഴിഞ്ഞിട്ടുണ്ടാവും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മഴ പെയ്തു നിറഞ്ഞ കേരളത്തിലിപ്പോള്‍ വേനല്‍ മഴ വൈകുകയാണ്. ചില ഇടങ്ങളില്‍ ചെറുതായി മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വേനല്‍ മഴയുടെ വരവ് വൈകിയിരിക്കുകയാണ്. എന്നാല്‍ എരിപിരി കൊള്ളുന്ന ഈ അവസ്ഥക്ക് പരിഹാരം ഉടന്‍ ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മണ്‍സൂണ്‍ മഴയെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ പ്രവചനമാണിത്. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാന്‍ ഇടയുണ്ട്. എന്നാലിത് കേരളത്തെ പ്രതികൂലമായി ബന്ധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
മെയ് 15ന് കാലവര്‍ഷം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ്. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം കര്‍ഷകര്‍ക്ക് പ്രതികൂലമായി ബാധിക്കില്ല എന്നുതന്നെയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
This post was last modified on April 15, 2019 6:57 pm
Leave a Comment