X
    Categories: കായികം

ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക ഈ ടീമുകളാകും; പ്രവചനവുമായി വെസ്റ്റന്‍ഡീസ് ഇതിഹാസം

ഇംഗ്ലണ്ട് ടീം വളരെയധികം അപകടകാരികളാണെന്നും അതിനാല്‍ അവരേയും ലോകകകപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ലാറയുടെ അഭിപ്രായം

ഐസിസി ഏകദിന ലോകകപ്പിലെ ജേതാക്കള്‍ ആരാകുമെന്ന പ്രവചനങ്ങള്‍ ഇതിനോടകം നിരവധി വന്നു കഴിഞ്ഞു.എന്നാല്‍ ലോകകപ്പില്‍ വ്യത്യസ്തമായൊരു പ്രവചനമാണ് വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടേത്. മുന്‍ താരങ്ങളടക്കമുള്ള പലരും ലോകകപ്പ്ഫേവറിറ്റുകളേയും, സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്ന സമയത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ രംഗത്തെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുകയെന്ന് ലാറയുടെ പ്രവചിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍ പ്രവചിക്കുന്ന ലാറ, ടൂര്‍ണമെന്റിലെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും ഓര്‍മ്മിപ്പിച്ചു. സ്ഥിരതയുള്ള ടീമല്ലെങ്കിലും അപ്രവചനീയതാണ് അവരുടെ മുഖമുദ്രയെന്നും അത് കരീബിയന്‍ ടീമിനെ കരുത്തരാക്കുന്നുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനേയും സമാന രീതിയിലാണ് ലാറ വിലയിരുത്തുന്നത്. സ്ഥിരത ഇല്ലാത്ത ടീമാണെങ്കിലും ലോകത്തെ ഏത് ടൂര്‍ണമെന്റും ജയിക്കാന്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനുണ്ടെന്ന് ലാറ പറയുന്നു.

ഇംഗ്ലണ്ട് ടീം വളരെയധികം അപകടകാരികളാണെന്നും അതിനാല്‍ അവരേയും ലോകകകപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ലാറയുടെ അഭിപ്രായം. ഇന്ത്യ ലോകകപ്പ് തുടങ്ങുന്നത് ഫേവറിറ്റുകളായിട്ടാണെന്നും  ലോകത്ത് എവിടെ പോയാലും വിജയം നേടാന്‍ സാധിക്കുമെന്ന ടീമാണ് ഇന്ത്യ. ടീമിന്റെ മുന്‍ വിദേശ പര്യടനങ്ങളിലെ വിജയം ചൂണ്ടികാണിച്ച് ലാറ പറഞ്ഞു.

This post was last modified on March 26, 2019 8:18 am