ഐസിസി ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് പിടിക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പ്രവചനവുമായി രംഗത്തു വന്നിരിക്കുകയാണ്. മുന്‍ നിര ടീമുകളെല്ലാം ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചതോടെ പ്രമുഖരുടെ പ്രവചനങ്ങള്‍ക്ക് ശേഷമാണ് ദാദയുടെ പ്രവചനവും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ലോകകപ്പില്‍ സെമി സാധ്യതയുള്ള ടീമുകളെ കുറിച്ചാണ് ഗാംഗുലി പ്രവചനം.
ഇന്ത്യയ്ക്കൊപ്പം, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമിയിലേക്ക് എത്തുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ഇത്തവണ ലോകകപ്പില്‍ കടുത്ത പോരാട്ടമായിരിക്കുമെന്നും ഒരു ടീമിനും എളുപ്പത്തില്‍ ജയിച്ചു കയറാനാവില്ലെന്നും ഗാംഗുലി പറയുന്നു. ഏറ്റവും മികച്ച നാല് ടീമുകളാവും ലോകകപ്പ് സെമിയിലേക്ക് എത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലോകകപ്പാണ് നടക്കാന്‍ പോകുന്നത് എന്നും ഗാംഗുലി പറഞ്ഞു.
മറ്റേത് ടൂര്‍ണമെന്റിലേയും പോലെ ഫേവറേറ്റുകളാണ് ഇന്ത്യ ലോകകപ്പിലും. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിക്കാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഗാംഗുലി പിന്തുണയ്ക്കുന്നു. കുല്‍ദീപ് മികച്ച ബൗളറാണ്. ആ മികവ് ലോകകപ്പില്‍ കാണിച്ച് വിക്കറ്റ് വീഴ്ത്തുവാന്‍ കുല്‍ദീപിന് സാധിക്കുമെന്നും ഗാംഗുലി പറയുന്നു.
Leave a Comment