ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് വീന്‍ഡീസ് പടയും. ഇക്കുറിയും പുത്തന്‍ ശൈലികളും തകര്‍പ്പന്‍ കളിയും പുറത്തെടുക്കാന്‍ ടീം ഒരുങ്ങി കഴിഞ്ഞതായി വീന്‍ഡിസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സാക്ഷാല്‍ ക്രിസ് ഗെയില്‍ തന്നെ പറയുന്നു. തന്റെ പ്രായം 39 ല്‍ എത്തിയെങ്കിലും കളിയോടുള്ള താത്പര്യവും ആരാധകരുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തവണയും ലോകകപ്പിനെത്തുന്നത്. ലോകകപ്പില്‍ വിന്‍ഡിസിനായി തകര്‍പ്പന്‍ കളി പുറത്തെടുക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിനായി ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനുള്ള തിരക്കിലാണെന്ന് വെളിപ്പെടുത്തുകയാണ് ഗെയില്‍.
കഴിഞ്ഞ രണ്ട് മാസമായി ജിമ്മിലെ വ്യായാമം ഒഴിവാക്കുകയാണ് ഗെയില്‍. യോഗയ്ക്കും, മസാജിനുമായി കൂടുതല്‍ സമയം ചെലവഴിച്ച് വിശ്രമിച്ചാണ് ലോകകപ്പിന് ഒരുങ്ങുന്നത് എന്ന് ഗെയില്‍ വ്യക്തമാക്കുന്നു. ലോകകപ്പിന് വേണ്ടി ഫ്രഷ്നസ് നിലനിര്‍ത്തുകയാണ് ലക്ഷ്യം. മൈതാനത്ത് എന്താണ് വേണ്ടത് എന്നെനിക്ക് അറിയാം. പരിചയസമ്പത്തും, മാനസീകമായ ഘടകങ്ങളുമാണ് എന്റെ കരുത്ത്. ശാരീരികമായി എനിക്കുള്ള കരുത്തിലൂടെ ജിമ്മിലെ വ്യായാമമില്ലായ്മ മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് ഗെയില്‍ പറയുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തയ്യാറാവാത്തത് ആരാധകര്‍ക്ക് വേണ്ടിയാണെന്നും ഗെയില്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിരമിക്കലിനെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നു. വേണ്ടതെല്ലാം ഞാന്‍ നേടിക്കഴിഞ്ഞു, ഇനി എന്താണ് എനിക്ക് തെളിയിക്കാനുള്ളത് എന്നാണ് ചിന്തിക്കുന്നത് ഗെയില്‍ പറഞ്ഞു.
Leave a Comment