ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യക്ക് 250 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്നതിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കും തിരിച്ചടി. 250/9 എന്ന സ്‌കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റണ്ണൊന്നും നേടാന്‍ കഴിയാതെ അവസാന വിക്കറ്റും നഷ്ടമാവുകയായിരുന്നു. ശേഷം ആദ്യ ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിനും തുടക്കത്തില്‍ പാളി. 45 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ഓസീസ് സ്‌കോര്‍ 45 ലെത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മറ്റൊരു ഓപ്പണറായ മാര്‍ക്കസ് ഹാരിസിനേയും മടക്കി അയച്ചു. 26 റണ്‍സായിരുന്നു അരങ്ങേറ്റക്കാരന്‍ ഓപ്പണറുടെ സമ്പാദ്യം. ഉച്ച ഭക്ഷണത്തിന് മുമ്പ് 57/2 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ
കളി പുനരാരംഭിച്ചപ്പോള്‍ രണ്ട് റണ്‍സെടുത്ത് ഷോണ്‍ മാര്‍ഷ് പുറത്തായി. രവിചന്ദ്രന്‍ അശ്വിന്‍ തന്നെയായിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് 28 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെയും അശ്വിന്‍ തന്നെ മടക്കി. ജസ്പ്രിത് ബുമ്ര 34 റണ്‍സെടുത്ത പിറ്റര്‍ ഹാന്‍ഡ്‌സ് കോമ്പിനെയും പുറത്താക്കി. ഇതോടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍120/5 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. , 17 റണ്‍സുമായി ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവരാണ് ക്രീസിലുള്ളത്.
നേരത്തൈ ഒമ്പതിന് 250 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് അക്കൗണ്ടില്‍ റണ്ണൊന്നും ചേര്‍ക്കാന്‍ കഴിയാതെ ഓള്‍ഔട്ടായിരുന്നു. ജോഷ് ഹാസ്ല്‌വുഡാണ് മുഹമ്മദ് ഷമിയെ (6) ക്യാപ്റ്റന്‍ ടിം പെയ്നിന് സമ്മാനിച്ച് ഇന്ത്യന്‍ ഇന്നിങ്സിന് തിരശീലയിട്ടത്. മൂന്നു വിക്കറ്റെടുത്ത ഹാസ് ല്‍വുഡ് തന്നെയാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
Leave a Comment