ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്ക. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0നാണ് ശ്രീലങ്ക നേടിയത്. പരമ്പര ജയം ആഘോഷിച്ച് സമ്മാനമായി ലഭിച്ച ബൈക്കില്‍ ഗ്രൗണ്ടില്‍ ചുറ്റവെ ലങ്കന്‍ താരങ്ങള്‍ വീണ വീഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
ലങ്കന്‍ മധ്യനിര താരം ഷെഹാന് ജയസൂര്യയാണ് ബൈക്കോടിച്ചത്. പിന്നില്‍ കുശാല്‍ മെന്ഡിസുമിരുന്നു. എന്നാല്‍ ഗ്രൗണ്ടിലൊരു ഭാഗത്ത് എത്തിയപ്പോഴേക്കും ഷെഹാന്റെ നിയന്ത്രണം വിട്ടു. ബൈക്കില്‍ നിന്നും ഷെഹാനും, കുശാലും താഴേക്ക് തൊട്ടടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ബൈക്ക് ഇവരുടെ മേലെ നിന്ന് മാറ്റി. എന്നാല്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആഘോഷം വീഴ്ചയില്‍ കലാശിച്ച വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാക്കി.