X
    Categories: കായികം

‘തന്റെ രാജ്യം കാശ്മീരി സഹോദരങ്ങള്‍ക്കൊപ്പം’; ജമ്മു കാശ്മീര്‍ വിഭജനത്തില്‍ പ്രതിഷേധവുമായി പാക് നായകന്‍

നേരത്തെ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വിഷയത്തില്‍ യുഎന്‍ എതിരെ രംഗത്തെത്തിയിരുന്നു

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരാഴ്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പ്രതികരിച്ചിരിക്കുകയാണ്. തന്റെ രാജ്യം മുഴുവന്‍ കശ്മീരി സഹോദരന്‍ങ്ങള്‍ക്കൊപ്പമാണെന്നാണ് സര്‍ഫറാസ് പ്രതികരിച്ചത്. കറാച്ചിയില്‍ ഈദ് നമസ്‌കാരം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സര്‍ഫറാസ്. ”ഈ ദുഷ്‌കരമായ സമയങ്ങളില്‍  നമ്മുടെ കശ്മീരി സഹോദരന്മാരെ സഹായിക്കാനും രക്ഷപ്പെടുത്താനും ഞാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ എല്ലാവരും അവരുടെ വേദനയും ദുരിതവും തുല്യമായി പങ്കിടുന്നു. മുഴുവന്‍ പാകിസ്ഥാനും ഇന്ന് അവരോടൊപ്പം നില്‍ക്കുന്നു. ‘ സര്‍ഫറാസ് പറഞ്ഞു.

നേരത്തെ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വിഷയത്തില്‍ യുഎന്‍ എതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മൗനം പാലിക്കാതെ ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ ഇടപെടണമെന്നും അഫ്രീദി ആവശ്യപ്പെട്ടിരുന്നു. യുഎന്‍ പ്രമേയം അനുസരിച്ച് കശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. പ്രകോപനമില്ലാത്ത ആക്രമണം, മനുഷ്യത്വത്തിനെതിരെ കശ്മീരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. യുഎസ് പ്രസിഡന്റ് വിഷയത്തില്‍ മധ്യസ്ഥത വഹിക്കണം,” അഫ്രീദി കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു.

This post was last modified on August 13, 2019 5:47 pm