X
    Categories: കായികം

ലോകകപ്പ് ആര് നേടും? ഇന്ത്യയുള്‍പ്പെടെ നാലു ടീമുകള്‍ക്ക് സാധ്യതയെന്ന് വിവിയന്‍ റിച്ചാര്‍ഡ്‌സ്

സമീപകാലത്ത് വിന്‍ഡീസിന്റെ പ്രകടനം മികച്ചതല്ല. എങ്കിലും അവര്‍ക്കു വീണ്ടും ഉയരങ്ങള്‍ കീഴടക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ. റിച്ചാര്‍ഡസ് പറഞ്ഞു

ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കെ ലോകകപ്പ് ജേതാക്കളാകാന്‍ സാധ്യതയുള്ള ടീമുകളെ പ്രഖ്യാപിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും ക്രിക്കറ്റ് ഇതിഹാസവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇന്ത്യയുള്‍പ്പെടുന്ന നാലു ടീമുകളാണ് അടുത്ത ലോകകപ്പിലെ കിരീട ഫേവറേറ്റുകളെന്നും റിച്ചാര്‍ഡ്സ് പറയുന്നു. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ, പാകിസ്താന്‍ എന്നിവര്‍ക്കും സാധ്യതയുണ്ടെന്നും വിവിയന്‍ റിച്ചാര്‍ഡസ് പറയുന്നു. ഇംഗ്ലണ്ട്  മികച്ച ടീമാണെങ്കിലും അവസാന നിമിഷം വിജയം കൈവിടുന്നവരാണ്. ഇന്ത്യയും പാകിസ്താനും ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ്. ഓസ്ട്രേലിയയാണ് മറ്റൊരു മികച്ച ടീം. ഈ നാലു ടീമുകളിലൊന്നായിരിക്കും ലോക ചാംപ്യന്‍മാരാവുകയെന്നും റിച്ചാര്‍ഡ്സ് ചൂണ്ടിക്കാട്ടി.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രകടനത്തെ കുറിച്ച് റിച്ചാര്‍ഡ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു. സമീപകാലത്ത് വിന്‍ഡീസിന്റെ പ്രകടനം മികച്ചതല്ല. എങ്കിലും അവര്‍ക്കു വീണ്ടും ഉയരങ്ങള്‍ കീഴടക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ. നിങ്ങള്‍ ആ പ്രത്യേക ദിവസത്തില്‍ എങ്ങനെ കളിക്കുമെന്നതാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിര്‍ണായകമാവുന്നത്. മോശം ദിവസമാണെങ്കില്‍ മോശം ടീം പോലും നിങ്ങളെ തോല്‍പ്പിക്കുമെന്നും റിച്ചാര്‍ഡ്സ് അഭിപ്രായപ്പെട്ടു. വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ബ്രയാന്‍ ലാറയെ റിച്ചാര്‍ഡ്സ് പുകഴ്ത്തി. ലാറയെപ്പോലൊരു കളിക്കാരനെ തങ്ങള്‍ക്കു ലഭിച്ചത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

This post was last modified on December 28, 2018 5:03 pm