X

രോഹിത് ശര്‍മ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് കാരണമിതാണ്; വെളിപ്പെടുത്തലുമായി നടിയും മോഡലുമായ സോഫിയ ഹയാത്ത്

തങ്ങളുടെ പ്രണയ ബന്ധം മാധ്യമങ്ങള്‍ അറിയുന്നതിന് മുമ്പ് നന്നായി പോയിരുന്നതായും അവര്‍ പറയുന്നു.

ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി നടിയും മോഡലുമായ സോഫിയ ഹയാത്ത്. സമീപകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരം തന്റെ ജീവിതത്തെ കുറിച്ച് എഴുതുന്ന പുസ്തകത്തില്‍ രോഹിതുമായുള്ള ബന്ധത്തെകുറിച്ചും പറയുന്നുണ്ട്. ബ്രീട്ടീഷ് മോഡലും പിന്നീട് അഭിനയ രംഗത്തേക്കും കടന്ന താരം രോഹിതുമായി ലണ്ടന്‍ ക്ലബില്‍ വെച്ചായിരുന്നു ആദ്യത്തെ കൂടികാഴ്ചയെന്നും പറയുന്നു.

രോഹിതുമായുള്ള ആദ്യ കൂടി കാഴ്ചയെ കുറിച്ച് സോഫിയ പറയുന്നത് ഇങ്ങനെയാണ്. ലണ്ടന്‍ ക്ലബില്‍ രോഹിതിനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹം ആരാണെന്ന് തനിക്കറിയില്ലായിരുന്നു. താന്‍ സുഹൃത്തുക്കളുമൊത്തുള്ള ആഘോഷ വേളയിലായിരുന്നു. തന്റെ സുഹൃത്താണ് രോഹിതിനെ പരിചയപ്പെടുത്തിയത്. ഈ അവസരത്തില്‍ പരസ്പരം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആഘോഷമെല്ലാം കഴിഞ്ഞ് തങ്ങള്‍ ഇരുവരും ശാന്തമായ ഒരു സ്ഥലത്തേക്ക് പോകുകയും അവിടെ വെച്ച് രോഹിത് തന്നെ ചുംബിച്ചുവെന്നും അതിന് ശേഷം തങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്‌തെന്നും സോഫിയ പറയുന്നു. തങ്ങളുടെ പ്രണയ ബന്ധം മാധ്യമങ്ങള്‍ അറിയുന്നതിന് മുമ്പ് നന്നായി പോയിരുന്നതായും അവര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം തുറന്നു പറയാന്‍ താന്‍ തയാറല്ലായിരുന്നു. കാരണം തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ മാനിച്ചിരുന്നതായും സോഫിയ പറയുന്നു.

എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഗൗരവകരമായ ഒന്നുമില്ലെന്നും തന്റെ ഒരു ആരാധിക മാത്രമാണ് സോഫിയ എന്നും രൊഹിത് മാധ്യമങ്ങളോട് പ്രതികരിച്ചതോടെയാണ് തങ്ങളുടെ ബന്ധം തകര്‍ന്നതെന്നും സോഫിയ ഹയാത്ത് വെളിപ്പെടുത്തുന്നു. രൊഹിതിന്റെ ഈ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ട് ബന്ധം അവസാനിപ്പിക്കുകയായിരുന്നു സോഫിയ ഓര്‍ത്തെടുത്തു. 2015 ല്‍ റിതികയെ വിവാഹം കഴിച്ച രൊഹിത് ജനുവരി മാസം പെണ്‍കുഞ്ഞിന്റെ അഛനായിരുന്നു.

This post was last modified on January 22, 2019 8:37 am

Related Post
Leave a Comment