X

2020ലെ യുഎസ് പ്രസിഡന്റ് മത്സരത്തിന് ‘ഫിമെയില്‍ ബരാക്ക് ഒബാമ’ കമല ഹാരിസും

ആഫ്രിക്കന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായ സൗത്ത കരോളിനയിലായിരിക്കും കമല ഹാരിസിന്റെ ആദ്യ പ്രൈമറി.

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ കാലിഫോര്‍ണിയ സെനറ്ററായ ഇന്ത്യന്‍ വംശജ കമല ഹാരിസും. ജമൈക്കന്‍, ഇന്ത്യന്‍ കുടിയേറ്റക്കാരിയുടെ മകളായ കമല, സെനറ്റ് അംഗമായി രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എബിസി ചാനലിന്റെ ഗുഡ് മോണിംഗ് അമേരിക്ക പരിപാടിയിലാണ് അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഓക് ലാന്റ്, കാലിഫോര്‍ണിയ മേഖലകളില്‍ നിന്നായി പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് കമല ഹാരിസിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് പ്രധാന രാഷ്്ട്രീയ കക്ഷികളിലൊന്ന് ഒരു കറുത്ത വര്‍ഗക്കാരിയായ സ്ത്രീയെ രംഗത്തിറക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായ സൗത്ത കരോളിനയിലായിരിക്കും കമല ഹാരിസിന്റെ ആദ്യ പ്രൈമറി.

ഫിസിഷ്യനായിരുന്ന അമ്മ ഇന്ത്യക്കാരിയും സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസറായിരുന്ന അച്ഛന്‍ ജമൈക്കക്കാരനുമാണ്. ജമൈക്കന്‍ ബന്ധമുള്ളതിനാല്‍ ‘ഫീമെയില്‍ ബറാക്ക് ഒബാമ’ എന്ന് കമല അറിയപ്പെടുന്നുണ്ട്. അഭിഭാഷകയായ കമല ഹാരിസ് 2010ല്‍ കാലിഫോര്‍ണിയയുടെ ആദ്യ വനിത അറ്റോണി ജനറലായി. അതേസമയം സെപ്റ്റംബറില്‍ സിഎന്‍എന്‍ ദേശീയതലത്തില്‍ നടത്തിയ സര്‍വേ പറയുന്നത് 51 ശതമാനം വോട്ടര്‍മാര്‍ക്കും കമല ഹാരിസിനെ അറിയില്ല എന്നാണ്.

This post was last modified on January 22, 2019 10:56 am