2007ലെ ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തിയത് യുവി തന്റെ ആരാധകരെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഐപിഎലില്‍ യുസ്വേന്ദ്ര ചഹലിനെ സിക്സര്‍ പറത്തിയാണ് താരം ആരാധകര്‍ക്ക് ഈ ഓര്‍മ്മകള്‍ തിരികെ നല്‍കിയത്. തുടര്‍ച്ചയായ മൂന്ന് പന്തുകളിലായിരുന്നു ചഹലിനെ യുവി നിലംതൊടീക്കാതെ പറത്തിയത്. ചഹലും കളിക്ക് ശേഷം പറഞ്ഞത് താന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആയത് പോലെ തോന്നിയെന്ന്.
യുവി മൂന്ന് തുടര്‍ സിക്സുകള്‍ തനിക്കെതിരെ അടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പോലെ തോന്നിയെന്ന ചഹലിന്റെ പ്രതികരണത്തിന് മറുപടിയുമായി എത്തുകയാണ് ബ്രോഡ്. ഹൃദയം തൊടുന്ന മറുപടിയാണ് ചഹലിന് ബ്രോഡ് നല്‍കുന്നത്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്കും എന്നെപ്പോലെ 437 വിക്കറ്റ് ഒക്കെ നേടാന്‍ കഴിയട്ടെ എന്നാണ് ബ്രോഡിന്റെ വാക്കുകള്‍.
യുവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നത് എന്താണെന്ന സമൂഹമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ചോദ്യത്തിന് സിക്സ് എന്നായിരുന്നു ബ്രോഡിന്റെ മറുപടി. ബ്രോഡിന് മറുപടിയുമായി അവിടെ യുവി എത്തുകയും ചെയ്തിരുന്നു. 427 വിക്കറ്റുകള്‍ വീഴ്ത്തിയ ലെജന്ഡായില്ലേ നിങ്ങളെന്നായിരുന്നു യുവി മറുപടിയായി കുറിച്ചത്. യുവിയുടെ മറുപടിയിലൂന്നിയാണ് ചഹലിന് ബ്രോഡ് മറുപടി നല്‍കിയത്.