തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്രമോദിയെ പുകഴ്ത്തി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
ആദ്യം ഫേസ്ബുക്കിലും പിന്നീട് മാധ്യമങ്ങളോടും നിലപാട് അറിയിച്ച അബ്ദുള്ളക്കുട്ടി പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാനോ നിലപാടിൽ നിന്ന് പിന്നോട്ട് പോവാനോ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി.
സംഭവം വിവാദമായതോടെ അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിവാദത്തിൽ കണ്ണൂര്‍ ഡിസിസിയും പരാതിയുമയി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോളത്തെ നടപടി. മുമ്പ് മോദിയെ സ്തുതിച്ചതിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Leave a Comment